ഗൾഫിൽ നിന്നും ഗൃഹനാഥൻ നാട്ടിൽ എത്തിയതിനു പിന്നാലെ കുടുംബം മൊത്തം ജീവനൊടുക്കി ! നാടിനെ കണ്ണീരിൽ ആഴ്ത്തിയ സംഭവം

തിരുവനന്തപുരത്തെ കഠിനംകുളത്താണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. 48 കാരനായ രമേശനും 46കാരി ഭാര്യ സുലജ കുമാരിയും മകൾ 23 കാരിയായ രേഷ്മയുമാണ് കടക്കെണിയെ തുടർന്ന് ജീവനൊടുക്കിയത്. പൊള്ളലേറ്റ് മരിച്ച നിലയിലാണ് മൂവരെയും കണ്ടെത്തിയത്. പലരിൽ നിന്നുമായി രമേശൻ വലിയ തുക കടം വാങ്ങിയിട്ടുണ്ടായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. പണം തിരിച്ചു കൊടുക്കാൻ കഴിയാതെ വന്നതോടെ പലിശ ഉയരുകയും ഇതോടെ പലിശ കുരുക്കിൽ നിന്നും രക്ഷപ്പെടാൻ ഒരു മാർഗ്ഗവും ഇല്ലാതായതിനെ തുടർന്നുമാണ് കുടുംബം ആത്മഹത്യ എന്ന വഴി സ്വീകരിക്കുന്നത്.

കടബാധ്യത തീർക്കാനായി പല വഴികളും സ്വീകരിച്ചെങ്കിലും ആ ശ്രമങ്ങളൊന്നും വിജയിച്ചിരുന്നില്ല. താമസിക്കുന്ന വീടും സ്ഥലവും വിറ്റ് കടങ്ങൾ തീർക്കാൻ ശ്രമിച്ചുവെങ്കിലും അതും പരാജയമായിരുന്നു. പിന്നീട് ലോണെടുത്ത് കടം വീട്ടാനുള്ള ശ്രമവും പരാജയത്തിൽ കലാശിച്ചു. പലിശക്കാർ വീടും സ്ഥലവും കാണിച്ചുകൊണ്ട് കേസിനു വരെ പോയി. ഇതോടെ മറ്റു മാർഗങ്ങൾ ഒന്നും ഇല്ലാതെയായി. ഇതിന് പിന്നാലെ ആയിരുന്നു മൂന്ന് അംഗങ്ങൾ അടങ്ങുന്ന ഈ കുടുംബം ആത്മഹത്യ ചെയ്തത്.

ഗൾഫിലായിരുന്ന രമേശൻ നാട്ടിലെത്തിയതിന് പിന്നാലെ ആയിരുന്നു ഈ സംഭവം. അർദ്ധരാത്രിയിൽ 12 മണിയോടെ മുറിയുടെ ജനൽ ചില്ലകൾ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടുകൊണ്ടാണ് അയൽവാസികൾക്ക് ഉണർന്നു നോക്കിയത്. അപ്പോൾ വീടിനുള്ളിൽ നിന്നും തീ ആളിപ്പടരുന്നത് കാണുകയായിരുന്നു. അയൽവാസികൾ ഉടനെ തന്നെ വീട്ടിലെത്തിയെങ്കിലും മുറികൾ അകത്തുനിന്നും പൂട്ടിയിരുന്നു. മുൻ വാതിൽ തകർത്തകകത്ത് കടക്കാൻ ശ്രമിച്ചുവെങ്കിലും അലമാര വച്ച് അതൊക്കെ ബന്ധിപ്പിച്ചിരിക്കുകയായിരുന്നു.

പുറത്തുനിന്നും ജനലിലൂടെ അകത്തേക്ക് വെള്ളമൊഴിച്ച് രക്ഷാപ്രവർത്തനങ്ങൾ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. രമേശന്റെ മൃതദേഹം തറയിലും ഭാര്യയുടെയും മകളുടെയും മൃതദേഹം കാട്ടിലിലുമായിരുന്നു ഉണ്ടായിരുന്നത്. മകൻ തമിഴ്നാട്ടിൽ ഒരു ചെണ്ടമേളത്തിന് പോയിരിക്കുകയായിരുന്നു. രമേശന്റെ മാതാപിതാക്കൾ തൊട്ടടുത്ത മുറിയിൽ ഉണ്ടായിരുന്നു. വീട്ടിൽ നിന്നും രമേശിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. പലിശക്കാരുടെ ശല്യമാണ് ആത്മഹത്യക്ക് കാരണമെന്ന് കുറിപ്പിൽ ഉണ്ടായിരുന്നു.

പോലീസ് സംഭവ സ്ഥലത്ത് എത്തി ഇൻക്വസ്റ് നടത്തി. പലിശ കടബാധ്യതയാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു. പലിശയ്ക്ക് കടം വാങ്ങി ലക്ഷങ്ങൾ കടബാധ്യത ഉണ്ടായിരുന്നു എന്ന് വീട്ടുകാരും കുടുംബാംഗങ്ങളും പറയുകയുണ്ടായി. വീടും സ്ഥലവും എല്ലാം കേസിൽ പെട്ടതോടെ പുതിയ വായ്പകൾ എടുക്കാൻ നിർവാഹമില്ലായിരുന്നു എന്നും അതോടെ ആത്മഹത്യക്ക് വഴങ്ങുകയായിരുന്നു എന്നും മനസ്സിലാക്കാം. കഴിഞ്ഞ ദിവസമായിരുന്നു രമേശൻ വിദേശത്തുനിന്നും മടങ്ങി എത്തിയത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply