ഉശിരന്മാരായ നാല് മക്കൾ ഉണ്ടായിട്ടും ലക്ഷ്മിയാണ് തനിക്ക് ഏറ്റവും മൂല്യമേറിയ സ്വത്ത് ! അതിനൊരു കാരണമുണ്ട് – സുരേഷേട്ടൻ പറഞ്ഞത് കേട്ടോ

മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഒരു പ്രത്യേക ഇഷ്ടമുള്ള നായകനാണ് സുരേഷ് ഗോപി. എത്രകാലം സിനിമയിൽ നിന്നും ഇടവേള എടുത്തു എന്ന് പറഞ്ഞാലും മലയാളി പ്രേക്ഷകർക്ക് ഒരിക്കലും സുരേഷ് ഗോപി എന്ന വ്യക്തിയെ മറക്കാൻ സാധിക്കില്ല. 2000 കാലഘട്ടത്തിലെ തുടക്കത്തിൽ കാര്യമായി തന്നെ തന്റെ കരിയറിനെ ശ്രദ്ധിച്ചിരുന്നുവെങ്കിൽ സുരേഷ് ഗോപി ഇന്ന് മലയാള സിനിമയിൽ ആർക്കും ഒന്നു തൊടാൻ പോലും സാധിക്കാത്ത സൂപ്പർതാരമായി മാറിയേനെ. പക്ഷേ സിനിമയിൽ നിന്നും അപ്രതീക്ഷിതമായി അദ്ദേഹം എടുത്ത ഒരു ബ്രേക്ക്,അതായിരുന്നു വലിയൊരു മാറ്റം കൊണ്ടുവന്നത്. പിന്നീട് ദുൽഖർ സൽമാൻ നായകനായി എത്തിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് രണ്ടാമതൊരു തിരിച്ചുവരവ് താരം നടത്തുന്നത്.

രാഷ്ട്രീയത്തിൽ സജീവമായി നിൽക്കുകയാണ് ഇതിനിടയിലാണ് ഏറ്റവും പുതിയ ചിത്രമായ പാപ്പാനെ വിശേഷങ്ങളുമായി സോഷ്യൽ മീഡിയയിൽ സുരേഷ് ഗോപി എത്തിയിരിക്കുന്നത്. ഒരു വലിയ കാലഘട്ടത്തിനു ശേഷം വീണ്ടും സുരേഷ് ഗോപിയുടെ ഒരു ആക്ഷൻ ചിത്രം തന്നെ പാപ്പാനെ വിശേഷിപ്പിക്കാൻ സാധിക്കും. വീണ്ടും സുരേഷ് ഗോപി കാക്കി അണിഞ്ഞു പ്രേക്ഷകരിലും വലിയൊരു അമ്പരപ്പും ആകാംക്ഷയും ഒക്കെ ഉണർത്തുന്നുണ്ട്. അഭിനയജീവിതത്തിൽ സജീവമായി നിൽക്കുന്ന കാലത്തും കുടുംബത്തിന് പ്രാധാന്യം നൽകിയിട്ടുള്ള ഒരു വ്യക്തി തന്നെയാണ് സുരേഷ് ഗോപി എന്ന് പറയേണ്ടിയിരിക്കുന്നു. അദ്ദേഹത്തിന്റെ മനസ്സിൽ ഇന്നും തീരാനഷ്ടമാണ് മകളുടെ അകാലമായ വിയോഗം.

ജീവിതത്തിൽ ഏറ്റവും മൂല്യമേറിയത് എന്താണെന്ന് ചോദിച്ചാൽ അതു തന്റെ മകൾ ലക്ഷ്മി ആണെന്നും അവളാണ്. തന്റെ സ്വത്ത് അവളാണ് എന്നുമാണ് മകളെക്കുറിച്ച് അദ്ദേഹം പറയാറുള്ളത്. മക്കളിൽ ഏറ്റവും കൂടുതൽ ഇഷ്ടം മൂത്തമകൾ ലക്ഷ്മിയോട് ആണെന്നും അദ്ദേഹം തന്നെ പറയാറുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഒരു അഭിമുഖത്തിൽ ഇടയിൽ മകളെക്കുറിച്ച് അദ്ദേഹം സംസാരിച്ചപ്പോൾ വളരെയധികം വികാരാധീനൻ ആവുകയും പൊട്ടിക്കരയുക വരെ ചെയ്തിരുന്നു. ഈ ചിത്രങ്ങളും വീഡിയോകളും ഒക്കെ സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്തതാണ്. ഒന്നര വയസ്സ് പ്രായമുള്ളപ്പോഴാണ് സുരേഷ് ഗോപിയുടെയും രാധികയുടെയും മകൾ ലക്ഷ്മി സുരേഷ് മരണപ്പെടുന്നത്.

നിങ്ങൾക്കുമാകാം കോടീശ്വരൻ എന്ന പരിപാടിയിൽ മകളെക്കുറിച്ച് പലതവണ അദ്ദേഹം സംസാരിച്ചിട്ടുണ്ട്. ഇപ്പോഴും മകളെ കുറിച്ചുള്ള വാക്കുകൾ പൂർത്തിയാക്കാൻ സാധിക്കാതെ പൊട്ടിക്കരയുന്ന അച്ഛനെയാണ് വേദിയിൽ ആളുകൾ കണ്ടിട്ടുള്ളത്. എന്റെ മകൾ ഉണ്ടാക്കിയ നഷ്ടം തന്നെ പട്ടടയിൽ കൊണ്ടുവെച്ചാൽ ആ ചാരത്തിനു പോലും ഉണ്ടാകും എന്നാണ് പൊട്ടിക്കരഞ്ഞുകൊണ്ട് സുരേഷ്ഗോപി പറഞ്ഞത്. ഒരിക്കലും തനിക്ക് മറക്കാൻ സാധിക്കില്ല. അത്രത്തോളം വേദനയാണ് ആ സംഭവം തനിക്ക് സമ്മാനിച്ചത്.

അവതാരികയുടെ പേര് ചോദിച്ചപ്പോൾ ലക്ഷ്മി എന്ന് മറുപടി പറഞ്ഞ വേളയിലായിരുന്നു സുരേഷ് ഗോപി മകളെ കുറിച്ച് ഓർത്തത്. പൊട്ടിക്കരഞ്ഞ ഈ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. തന്റെ മക്കളിൽ ഏറ്റവും കൂടുതൽ തനിക്കിഷ്ടം ലക്ഷ്മിയാണ് എന്നും സുരേഷ് ഗോപി പറയുന്നുണ്ടായിരുന്നു. ലക്ഷ്മിയാണ് തനിക്ക് ഏറ്റവും മൂല്യമേറിയ സ്വത്ത് എന്നാണ് സുരേഷ് ഗോപി മകളെക്കുറിച്ച് വിശേഷിപ്പിച്ചത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply