സന്തോഷം അടക്കി വെക്കാൻ ആകാതെ ബഷീർ ബാഷി – കുടുംബത്തിൽ വീണ്ടും ഒരു സന്തോഷം പങ്കുവെച്ചു ആരാധകർ

ബിഗ് ബോസ് പരിപാടിയിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ വ്യക്തിയാണ് ബഷീർ ബഷി. ബിഗ്ബോസിൽ ബഷീർ സുപരിചിതൻ ആവാനുള്ള കാരണം രണ്ടു ഭാര്യമാരുള്ള വ്യക്തി എന്നത് തന്നെയായിരുന്നു. ബഷിറിന്റെ രണ്ടു ഭാര്യമാരും ഒരു വീട്ടിൽ തന്നെ സന്തോഷപൂർവ്വം ജീവിക്കുക ആണ്. മുസ്ലിം സമുദായത്തിൽ പെട്ട വ്യക്തി ആയതുകൊണ്ട് തന്നെ രണ്ടു ഭാര്യമാരെ വിവാഹം കഴിക്കാമെന്നും അതിൽ തെറ്റൊന്നുമില്ലന്ന് പറഞ്ഞുകൊണ്ടാണ് ഒരുപറ്റമാളുകൾ ബഷീറിനെ അനുകൂലിക്കുന്നത്. എന്നാൽ ആദ്യഭാര്യയുടെ മാനസികാവസ്ഥ ബഷീർ മനസ്സിലാക്കുന്നില്ലന്ന് പറഞ്ഞാണ് മറ്റുകൂട്ടർ ബഷീറിനെ പ്രതികൂലിച്ചു കൊണ്ടിരിക്കുന്നത്.

വിമർശനങ്ങളെ ഇവർ ശ്രദ്ധിക്കുക പോലും ചെയ്യാറില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ബഷീറിന്റെ രണ്ടാംഭാര്യ മാഷുറയ്ക്ക് സ്വന്തമായി യൂട്യൂബ് ചാനൽ ഉണ്ട്. വ്ലോഗുമായി തിരക്കിലാണ്. മശൂറായുടെ ആരാധകരും വളരെ വലുതാണ്. വലിയൊരു വരുമാന മാർഗം തന്നെയാണ് യൂട്യൂബിലൂടെ മഷൂറയ്ക്ക് ലഭിക്കുന്നത്. നിരവധി ബ്രാൻഡുകളും ആയി നല്ല രീതിയിലുള്ള കോളാബുകളും മഷൂറ ചെയ്യാറുണ്ട്. ഇപ്പോഴിതാ ബഷീറിന്റെ വീട്ടിൽ നിന്നും പുതിയൊരു സന്തോഷവാർത്തയാണ് അറിയാൻ സാധിക്കുന്നത്.

ബഷീറിന്റെ രണ്ടാം ഭാര്യയായ മശൂറാ ഗർഭിണിയാണ് എന്നതാണ് ആ വാർത്ത. ഈ സന്തോഷവാർത്ത തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ ആണ് ഇവർ പങ്കുവെച്ചത്. മഷൂറ പ്രഗ്നന്റ് എന്ന് പറഞ്ഞു കൊണ്ടുള്ള ഒരു വിഡിയോയിലൂടെ തന്നെയാണ് ഈ സന്തോഷ വാർത്ത അറിയിച്ചത്. ഇതറിഞ്ഞ പാടെ നിരവധി ആരാധകരാണ് ഇവരെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്. വളരെ സന്തോഷത്തോടെ മഷൂറയ്ക്ക് വേണ്ടി മധുരപലഹാരം ഉണ്ടാക്കിക്കൊടുക്കുന്ന സുഹാനെ ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്. ഈ വീഡിയോയ്ക്ക് താഴെയും മോശമായ കമന്റുകൾ എത്തുന്നുണ്ട്.

സന്തോഷ നിമിഷം ആണെങ്കിലും സുഹാനയുടെ മുഖം കാണുമ്പോൾ എങ്ങനെയാണ് സന്തോഷിക്കുന്നത് എന്നാണ് ഒരാൾ ചോദിച്ചിരിക്കുന്നത്. സുഹാനയുടെ മുഖത്ത് നല്ല വേദന കാണാൻ സാധിക്കുന്നുണ്ട്. ചിരിക്കുകയാണ് എങ്കിലും ഒരുപക്ഷേ മാറിയിരുന്ന് കരയുകയായിരുന്നു എന്നൊക്കെയാണ് മറ്റൊരാൾ കമന്റ് ആയി പറഞ്ഞിരിക്കുന്നത്. ഈ ഒരു വീഡിയോ പെട്ടന്ന് തന്നെ ആണ് വൈറൽ ആയി മാറിയത്. അടുത്ത കാലത്തായിരുന്നു പുതിയൊരു ബിസിനസുമായി മഷൂറ എത്തിയിരുന്നത്. ഈ ബിസിനസ്സും ശ്രദ്ധനേടിയിരുന്നു. ചെടികളുടെയും പൂക്കളുടേയും ഒക്കെ ബിസിനസ് ആയിരുന്നു മഷ്റ നടത്തിയത്. വളരെ വലിയ ആഗ്രഹത്തോടെ ഒരു പൂന്തോട്ടം ഇവർ വീട്ടിൽ തന്നെ ചെയ്തെടുക്കുകയായിരുന്നു ചെയ്തത്. മഷുറയുടെയും ബഷിയുടെയും വിശേഷങ്ങൾക്കും എല്ലാം ആരാധകരേറെയാണ്. എങ്കിലും ആരാധകർക്ക് ഏറ്റവും പ്രിയപ്പെട്ടത് സുഹാന തന്നെയാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply