ജാനികുട്ടിയുടെ പുതിയ മേക്ക് ഓവർ കണ്ടോ ! മറന്നോ മഞ്ഞുരുകും കാലത്തിലെ ജാനികുട്ടിയെ

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ജോയ്സി ഒരുക്കിയ മഞ്ഞുരുകും കാലം എന്ന സീരിയൽ അത്ര പെട്ടെന്നൊന്നും പ്രേക്ഷകർക്ക് മറക്കാൻ സാധിക്കില്ല. മനോരമയിലെ വായനക്കാരുടെയും പ്രിയപ്പെട്ട നോവലായിരുന്നു മഞ്ഞുരുകും കാലം. പിന്നീടാണ് പരമ്പരയായി മഞ്ഞുരുകും കാലത്തിൽ എത്തിയത്. മഞ്ഞുരുകും കാലത്തിലെ ജാനിക്കുട്ടി എന്ന കഥാപാത്രത്തെ ഒരു പ്രേക്ഷകനും അത്ര പെട്ടന്ന് മറക്കില്ലന്ന് തന്നെയാണ് സത്യം. ജീവിതത്തിൽ അനുഭവിച്ച നിന്ദനകളിൽ നിന്നും അവസ്ഥയിൽ നിന്നും എല്ലാം പൊരുതി വിജയം നേടിയ ഒരു പെൺകുട്ടിയുടെ കഥയായിരുന്നു മഞ്ഞുരുകും കാലം പറഞ്ഞത്.

ദത്തെടുത്ത ഒരു പെൺകുട്ടിക്ക് ജീവിതത്തിൽ അനുഭവിക്കേണ്ടിവന്ന വേർതിരിവുകളുടെ ഒരു പ്രക്രിയയായിരുന്നു പരിപാടിയിലൂടെ പുറത്തു വന്നിരുന്നത്. ജാനകി എന്ന കഥാപാത്രത്തിലൂടെ ആയിരുന്നു കഥ കടന്നുപോയത്. ജാനകിയുടെ ബാല്യവും കൗമാരവും യൗവ്വനവും ഒക്കെയായി 6 കഥാപാത്രങ്ങളാണ് പരമ്പരയിൽ വന്നുപോയത്. ഈ കഥാപാത്രങ്ങളിൽ എല്ലാം ശ്രദ്ധനേടിയത്. ജാനികുട്ടിയുടെ കുട്ടിക്കാലം അവതരിപ്പിച്ച ബേബി നിരഞ്ജനയായിരുന്നു. മഞ്ഞുരുകും കാലത്തിലെ നിരഞ്ജനയുടെ അഭിനയ മികവിന് നിരവധി അംഗീകാരമായിരുന്നു താരത്തെ തേടിയെത്തിയത്. മഞ്ഞുരുകും കാലത്തിലൂടെ ശ്രദ്ധ നേടിയതോടെ മറ്റ് സീരിയലുകളിലും അവസരങ്ങൾ ലഭിക്കുകയായിരുന്നു. അഭിനയത്തിൽ സജീവ സാന്നിധ്യമായ നിരഞ്ജന ഇപ്പോൾ പഠന തിരക്കിലാണ്.

ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥിയാണ് ഇപ്പോൾ നിരഞ്ജന. അധ്യാപക ദമ്പതിമാരുടെ മകൾ കൂടിയാണ് നിരഞ്ജന. അഭിനയത്തിൽ മാത്രമല്ല, പഠനത്തിൽ മിടുക്കി കുട്ടിയാണ് നിരഞ്ജന. സാമൂഹിക മാധ്യമങ്ങളിൽ നിരഞ്ജന പങ്കുവച്ച വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയി മാറുന്നത്. നിരഞ്ജനയുടെ പുതിയൊരു വിശേഷം ആണിപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിൽ എല്ലാം നിരഞ്ജന പങ്കുവെച്ചിരിക്കുന്നത് പുതിയ വിശേഷം കൂടിയാണ്. മുടി ഇടതൂർന്ന് നീളൻ കറുത്ത മുടിയുള്ള നിരഞ്ജന തന്നെ മുടി കട്ട് ചെയ്തിരിക്കുകയാണ്. അപ്പോൾ മുഴുവനായി മുറിച്ചു കളയാതെ അറ്റം മുറിച്ച് സ്പാ ചെയ്തുകൊണ്ടാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്. വളർന്ന ഒരു വലിയ സുന്ദരി കുട്ടിയെങ്കിലും പ്രേക്ഷകരുടെ മനസ്സിൽ എന്നും ജാനിക്കുട്ടി തന്നെയാണ് നിരഞ്ജന.

പ്രേക്ഷകർക്ക് എന്നും തങ്ങൾ അന്ന് കണ്ട വാത്സല്യം തുളുമ്പുന്ന കുട്ടി മാത്രമാണ് നിരഞ്ജന. പുതിയ മേക്കോവറിൽ ജാനിക്കുട്ടിയെ വീണ്ടും കണ്ടതിൽ സന്തോഷം പ്രേക്ഷകർക്ക് ഉണ്ട്. അതോടൊപ്പം ജാനിക്കുട്ടി ഒരുപാട് മാറിപ്പോയല്ലോ എന്നും പ്രേക്ഷകർ പറയുന്നു. ജാനികുട്ടിയുടെ പുതിയ ലുക്ക് കൊള്ളാം എന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്. മുഖഭാവത്തിൽ ഒന്നും വലിയ മാറ്റങ്ങൾ വന്നിട്ടില്ലെങ്കിലും ജാനി വലിയകുട്ടിയായി എന്ന് പ്രേക്ഷകർക്ക് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത പരമ്പര വലിയതോതിൽ തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply