ഇന്ന് സോഷ്യൽ മീഡിയ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന രണ്ടു വ്യക്തികളാണ് അമൃതാ സുരേഷും ഗോപി സുന്ദറും. ഇരുവരും ഒരുമിച്ച് ജീവിതം ആരംഭിക്കാൻ തീരുമാനിച്ചതോടെയാണ് സോഷ്യൽ മീഡിയ കൂടുതലായും ഇവരെ കുറിച്ച് ചർച്ച ചെയ്ത് തുടങ്ങിയത്. സംഗീതസംവിധായകനായ ഗോപി സുന്ദറിനോടൊപ്പം തന്നെ ഇനിയുള്ള ജീവിതം ആരംഭിക്കാനാണ് അമൃത തീരുമാനിച്ചത്. ഈ വിവരം സോഷ്യൽ മീഡിയയിലൂടെ ആണ് അമൃത ആരാധകരെ അറിയിച്ചിരുന്നത്. അമൃത പങ്കുവെച്ച് ഓരോ പോസ്റ്റുകളും ശ്രദ്ധ നേടുകയും ചെയ്തു. ഇപ്പോൾ അമൃത ഗോപി സുന്ദറിന് ഒപ്പം ചേർന്ന് നിൽക്കുന്ന പുതിയ ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്.
ഒരു പ്രണയഗാനം കൂടിയാണ് ചേർത്തുവച്ചിരിക്കുന്നത്. ഭർത്താവിന്ന ക്യാപ്ഷനൊടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു ഇരുവരും പഴനി ദർശനത്തിനായി എത്തിയത്. അവിടെ നിന്ന് പൂമാല ഇട്ടു സിന്ദൂരം തൊട്ട് ഗോപി സുന്ദറിന് ഒപ്പം നിൽക്കുന്ന അമൃതയുടെ ചിത്രങ്ങൾ സോഷ്യൽ മാധ്യമങ്ങളിൽ വലിയ തോതിലാണ് വൈറലായത്. ഇരുവരുടെയും വിവാഹം കഴിഞ്ഞു എന്ന രീതിയിൽ ഇതിനുമുൻപും വാർത്തകൾ വന്നിരുന്നു. ഇപ്പോൾ ഇതാ പഴനിയിൽ വെച്ചുള്ള മറ്റൊരു ചിത്രം പങ്കുവെച്ച് കൊണ്ടാണ് എത്തിയത്. ഹസ്ബൻഡ് എന്ന ക്യാപ്ഷൻ ആണ് നൽകിയിരിക്കുന്നത്. ഗോപി സുന്ദറിനൊപ്പം ചേർന്ന് നിൽക്കുന്ന ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
ഇതോടെ ഇവർ വിവാഹിതരായി എന്ന് പ്രേക്ഷകർക്ക് മനസ്സിലായിരിക്കുകയാണ്. എന്നാൽ വിവാഹം കഴിഞ്ഞൊ എന്നതിനെ കുറിച്ച് ഇതുവരെ രണ്ടുപേരും തുറന്നു പറഞ്ഞിട്ടില്ല. ഗോപി സുന്ദറുമായുള്ള പ്രണയബന്ധം തുറന്നു പറഞ്ഞതിന് ശേഷം സോഷ്യൽ മീഡിയയിൽ വലിയ ഡിഗ്രേഡിങ് അമൃതയ്ക്ക് അനുഭവിക്കേണ്ടി വരുന്നത്. ഗോപി സുന്ദറിന്റെ സോഷ്യൽ മീഡിയ പേജുകളിൽ എല്ലാം നിരവധി ആളുകളാണ് വിമർശനങ്ങളുമായി എത്തുന്നത്. എങ്കിലും കുറച്ചുപേരെങ്കിലും ഇവരെ അനുകൂലിക്കുന്നമുണ്ട്.
അ വി ഹി ത ങ്ങൾ മാത്രം നിറഞ്ഞു നിൽക്കുന്ന നമ്മുടെ നാട്ടിൽ രണ്ടുപേർ ഒരുമിച്ച് താമസിക്കാൻ തീരുമാനിച്ചതും വിവാഹം കഴിച്ചു കൊണ്ട് ഒരുമിച്ച് ജീവിക്കുന്നതും എന്താണ് ഇത്ര വലിയ കുറ്റം എന്നും അതിനെ എന്തിനാണ് ഇങ്ങനെ മോശമായ രീതിയിൽ ചിത്രീകരിക്കുന്നത് എന്നുമായിരുന്നു ഒരുപറ്റമാളുകൾ ചോദിച്ചിരുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങൾ തന്റെ ആരാധകരെ അറിയിച്ചപ്പോൾ ഒട്ടും സന്തോഷം ഇല്ലാത്ത പ്രതികരണമാണ് ആരാധകരിൽ നിന്നും ലഭിച്ചത് എന്നായിരുന്നു അമൃത പറഞ്ഞത്.