മകനു ഒരുപെണ്കുട്ടിയെ ഇഷ്ട്ടമാണ് ! എന്നാൽ ആ ഒരു കാര്യത്തിന് മാത്രം ഞാൻ സമ്മതം കൊടുത്തിട്ടില്ല – കാരണം തുറന്ന് പറഞ്ഞു പ്രിയനടൻ

മിമിക്രിയിലൂടെ സിനിമയിലേക്ക് സിനിമയിൽ തന്റെതായ സ്ഥാനം നേടിയ കലാകാരനാണ് സലിം കുമാർ. ഹാസ്യതാരമായി മാത്രമായിരുന്നില്ല താരം ശ്രദ്ധ നേടിയിരുന്നത്. മികച്ച കഥാപാത്ര റോളുകളിലൂടെയും സലിം കുമാർ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ആദാമിന്റെ മകൻ അബു. അച്ഛനുറങ്ങാത്ത വീട് തുടങ്ങിയ ചിത്രങ്ങളൊക്കെ ഇതിന്റെ നേർ സാക്ഷികളായിരുന്നു. ദേശീയ പുരസ്കാരം ഉൾപ്പെടെ സ്വന്തമാക്കിയ സലിം കുമാർ മലയാള സിനിമയ്ക്ക് തന്നെ അഭിമാനമാണ്. ഒരു സംവിധായകന്റെ കുപ്പായം കൂടി താരം അണിഞ്ഞിരുന്നു. കമ്പാർട്ട്മെന്റ്, കറുത്ത ജൂതൻ, ദൈവമേ കൈതൊഴാം, കേൾക്കുമാറാകണം എന്ന ചിത്രങ്ങളൊക്കെ അദ്ദേഹത്തിന്റെ സംവിധാനത്തിൽ പിറന്നവരാണ്. കറുത്ത ജൂതന് ആ വർഷത്തെ മികച്ച കഥയ്ക്കുള്ള സ്റ്റേറ്റ് അവാർഡ് നേടിയെടുക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നു.

അദ്ദേഹം പറയുന്ന ചില കുടുംബവിശേഷങ്ങൾ ആണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. തന്റെ വീടിന്റെ തുടിപ്പും താളവും ഒക്കെ ഭാര്യ സുനിത ആണ് എന്നാണ് സലിം കുമാർ പറയുന്നത്. അവൾക്ക് പനി വരുമ്പോഴാണ് തന്റെ വീടിന്റെ താളം തെറ്റുന്നത്. താനും അവളും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. എന്ന് കരുതി ജീവിതകാലം മുഴുവൻ കാമുകീകാമുകന്മാർ ആയി ഇരിക്കാൻ കഴിയില്ല. നമ്മൾ ജീവിതത്തിൽ ഓരോ ഘട്ടത്തിലേക്ക് കടക്കുമ്പോൾ നമ്മുടെ ഉള്ളിൽ കുട്ടിയേയും കാമുകനെയും ഒക്കെ കൊല്ലേണ്ടി വരും എന്നും ഞാൻ ഇപ്പോൾ ഒരു ഭർത്താവും അച്ഛനും ആണ് എന്നുമാണ് അദ്ദേഹം പറയുന്നത്. ഈ ജീവിതം തന്നെയാണ് നമ്മുടെ ഗുരുവെന്നും സലിം കുമാർ പറയുന്നു.

ഭാര്യയാണ് വീട്ടിലെയും തന്റെയും കാര്യങ്ങളൊക്കെ നോക്കുന്നത്. എന്റെ കടങ്ങളെക്കുറിച്ച് അക്കൗണ്ടുകളെ കുറിച്ച് എനിക്കറിയില്ല. തനിക്ക് ഇപ്പോൾ ആവശ്യം ഒരു ബീഡിയാണെന്നും അത് അവളാണ് വാങ്ങിത്തരുന്നത്. ഇതൊന്നും കൂടാതെ വർഷങ്ങളായി തന്റെ വീട്ടിൽ ആരെങ്കിലും വന്ന് ഭർത്താവ് എന്ത് ചെയ്യുന്നു ചോദിച്ചാൽ അവൾക്ക് പറയാൻ ഒരു ഉത്തരം ഉള്ളൂ എന്നുമാണ് സലിം കുമാർ പറയുന്നത്. ഉത്തരം ഷൂട്ടിങ്ങിനു പോയി എന്നതാണ്. മക്കളെ ഒരുപാട് സ്നേഹിക്കുന്ന ഒരു അച്ഛൻ എന്ന നിലയ്ക്ക് അവർ എവിടെപ്പോയി എന്ന് ആരോടെങ്കിലും ചോദിച്ചാൽ അവർ ഓഫീസിൽ പോയി എന്ന് പറയുന്നതാണ് തനിക്ക് ഇഷ്ടമെന്നും അതുകൊണ്ടുതന്നെ രണ്ടുമക്കളെയും നന്നായി പഠിപ്പിക്കാൻ തീരുമാനിച്ചിരുന്നു എന്നുമാണ് സലിം കുമാർ പറയുന്നത്. മൂത്തവൻ എം എ ചെയ്യുന്നു. രണ്ടാമത്തവൻ ബികോമിന് പഠിക്കുന്നു.

രണ്ടുപേർക്കും സിനിമ ഇഷ്ടമാണെന്നും മൂത്തവൻ സിനിമയിൽ ചെറുതായി തല കാണിച്ചിട്ടുണ്ട്. എന്നാൽ അവരുടെ ഇഷ്ടം അത്രകണ്ട് പ്രോത്സാഹിപ്പിക്കാൻ ഒരു അച്ഛനെന്ന നിലയിൽ തയ്യാറായിരുന്നില്ലന്നും ആഗ്രഹങ്ങളൊക്കെ സാധിച്ചു കൊടുക്കുന്നുണ്ട് എന്നും മകൻ പ്രണയിക്കുന്ന കുട്ടിയോടെ താനും ഭാര്യയും സംസാരിച്ചിട്ടുണ്ട് എന്നും. എന്നാൽ എല്ലാത്തിനും താൻ ഒരു പരിധി വച്ചിട്ടുണ്ട് എന്നുമൊക്കെയാണ് സലിം കുമാർ പറയുന്നത്. ബൈക്ക് ഒക്കെ വാങ്ങി നൽകണം എന്ന് പറഞ്ഞു നിർബന്ധം പിടിക്കാറുണ്ട്. അതിനൊക്കെ താൻ പരിധി വയ്ക്കും. കാരണം ആൺകുട്ടികൾ ബൈക്കിൽ ഒക്കെ ചീറി പാഞ്ഞു പോയി അപകടമുണ്ടാക്കുന്ന താൻ കണ്ടിട്ടുണ്ട്. ആൺകുട്ടികൾക്ക് ബൈക്കും. പെൺകുട്ടികൾക്ക് മൊബൈൽ ഫോണും വാങ്ങി കൊടുക്കരുത് എന്നാണ് എന്റെ അഭിപ്രായം എന്നും സലിംകുമാർ പറയുന്നുണ്ടായിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply