വളരെ കുറച്ച് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളായി മാറിയ താരമാണ് മേഘ്നാ രാജ്. സിനിമാലോകത്തെ സൂപ്പർതാരമായ ചിരഞ്ജീവി സർജയാണ് താരത്തിന്റെ ഭർത്താവ്. ചീരുവിന്റെ അപ്രതീക്ഷിതമായ മരണത്തിൽ നിന്നും മുക്തയായി വരുന്നതേയുള്ളൂ നടി. അതിനിടയിൽ ആണ് ഇപ്പോൾ കുടുംബത്തിന്മറ്റൊരു ദുഃഖം അഭിമുഖീകരിക്കേണ്ടിവരുന്നത്. മറ്റൊരു മരണവാർത്തയെ കുറിച്ച് അറിയാൻ സാധിക്കുന്നത്. ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് ചീരുവിന്റെ കുടുംബത്തിലെ മറ്റൊരു നഷ്ടത്തെ കുറിച്ചാണ്.
2018 മെയ് രണ്ടിന് ആയിരുന്നു മേഘന വിവാഹിതയായത്. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ ഇരുവരും വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചിരുന്നു എങ്കിലും ആ ദാമ്പത്യജീവിതത്തിന് ആയുസ്സ് വളരെ കുറവായിരുന്നു. വെറും രണ്ടു വർഷം മാത്രമാണ് ദാമ്പത്യ ജീവിതം നീണ്ടുനിന്നത്. ഇവരുടെ ജീവിതത്തിൽ വിധി വില്ലൻ ആവുകയായിരുന്നു. അപ്രതീക്ഷിതമായ മരണത്തോടെ ചീരു യാത്രയായപ്പോൾ മേഘനയ്ക്ക് സ്വന്തമായത് ചീരുവിന്റെ ഓർമ്മകളും മകൻ റയാനും മാത്രം. 2020ജൂൺ ഏഴിനായിരുന്നു ഹൃദയാഘാതം മൂലം ചീരു മരിക്കുന്നത്. ആ സമയത്ത് മേഘന ഗർഭിണിയായിരുന്നു. വളരെയധികം ഞെട്ടലോടെയാണ് ചീരുവിന്റെ വിയോഗം ആരാധകരെല്ലാം കേട്ടത്. മേഘനയ്ക്കും അംഗീകരിക്കാൻ ഒരുപാട് സമയം എടുക്കേണ്ടി വന്നു. എന്നാൽ കുടുംബാംഗങ്ങളെല്ലാം മേഖനയ്ക്കൊപ്പം തന്നു.
ഇപ്പോൾ നടൻ ചിരഞ്ജീവിയുടെ മുത്തശ്ശിയുടെ മരണത്തിന്റെ ദുഃഖം താങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് മേഘ്നയുടെ അമ്മയും ചിരഞ്ജീവിയുടെ മുത്തശ്ശിയും കൂടിയായ ലക്ഷ്മീദേവമ്മയാണ് മരിച്ചത്. 85 വയസ്സായിരുന്നു. ബാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്ത്യം സംഭവിക്കുന്നത്. അധ്യാപികയായ ദീർഘനാൾ ജോലിചെയ്ത് ലക്ഷ്മിദേവമ്മ രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമായിരുന്നു. പഞ്ചായത്ത് മെമ്പർ കൂടിയായിരുന്നു ഇവർ. സഹിക്കാൻ കഴിയുന്നതിലും വലിയ വേദനയാണ് മുത്തശ്ശിയുടെ വിയോഗം എന്നാണ് മേഖന പറയുന്നത്. ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ജൂനിയർ ചീരുവിനേ മടിയിലിരുത്തി കൊണ്ടുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണോ മേഘന മുത്തശ്ശിയുടെ മരണം എല്ലാവരെയും അറിയിക്കുന്നത്.
ഇതോടൊപ്പം ഒരു കുറിപ്പും പങ്കുവയ്ക്കുകയും ചെയ്തു. ഉരുക്കുവനിത ആയിരുന്നു. ചീരുവിന്റെ ഒഴികെ മറ്റെല്ലാ കാര്യങ്ങളിലും വിയോജിപ്പുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കാര്യത്തിൽ തങ്ങൾ ഇരുവരും ഒറ്റക്കെട്ടായിരുന്നു. നല്ലതു വരണം എന്നു മാത്രമായിരുന്നു എപ്പോഴും ആഗ്രഹിച്ചത്.. ഡാർലിംഗ് എന്നായിരുന്നു സ്നേഹപൂർവ്വം ചീരു മുത്തശ്ശിയേ അഭിസംബോധന ചെയ്തിരുന്നത്. ഞങ്ങൾ രണ്ടുപേരും ഒരുപോലെ വാശിപിടിക്കുകയും വഴക്കു കൂടുകയും ചെയ്യുന്ന സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ എപ്പോഴും തന്നെ വിശ്വസിക്കുകയും തനിക്ക് മനസ്സിലാകുന്ന രീതിയിൽ സംസാരിക്കുകയും ചെയ്തു. നിങ്ങളില്ലാതെ നിലകൊള്ളുന്ന കുടുംബം അടിത്തറയില്ലാത്ത പോലെയാണെന്നാണ് മേഘ്ന പറയുന്നത്. നടിയുടെ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടിയിരുന്നു.