70 വയസ്സ് കഴിഞ്ഞ മമ്മൂട്ടി ഇനിയും കൊച്ചു പെൺകുട്ടികളുടെ ഒപ്പം ഡാൻസ് ചെയ്ത് അഭിനയിക്കു എന്ന് പറഞ്ഞാൽ അത് അംഗീകരിക്കുന്ന കാര്യമല്ല.

കുറെ കാലങ്ങളായി മലയാള സിനിമ ലോകത്തെ നിറഞ്ഞുനിൽക്കുന്ന ഒരു പ്രതിഭയാണ് കൊല്ലം തുളസി. നാടകങ്ങളിലൂടെ ആയിരുന്നു അരങ്ങേറ്റം എങ്കിലും ഇന്ന് സിനിമയിൽ തന്റെതായ ഒരു സ്ഥാനം നേടിയെടുക്കാൻ കൊല്ലം തുളസിക്ക് സാധിച്ചിട്ടുണ്ട്. ചെറുതും വലുതുമായ അനവധി വേഷങ്ങളിൽ താരം തിളങ്ങിയിട്ടുണ്ട്. ഇപ്പോൾ മലയാളത്തിലെ സൂപ്പർ നടന്മാരായ മോഹൻലാലിന്റെയും മമ്മൂട്ടിയെയും കുറിച്ച് കൊല്ലം തുളസി പറയുന്ന ചില വാക്കുകൾ ആണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്.

മോഹൻലാലിനെയും മമ്മൂട്ടിയെയും ജനങ്ങൾ അംഗീകരിച്ച് കഴിഞ്ഞതാണ്. ജനങ്ങൾ അവരെ അംഗീകരിച്ച് ഒരു സ്ഥാനത്ത് ഇരുത്തിയിട്ടുമുണ്ട്. ഇവർ ഇനിയും മനസ്സിലാക്കേണ്ടത് കൊച്ചു നായികമാർക്കൊപ്പം നായകനായി മാത്രമേ അഭിനയിക്കൂ എന്ന വാശി ഒക്കെ മാറ്റണം എന്നത് ആണ്. മോഹൻലാലും മമ്മൂട്ടിയും കാണിച്ചുകൊണ്ടിരിക്കുന്നത് ഇത് ആണ്. അവരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. നിർമ്മാതാക്കൾ ഇവരുടെ പുറകെ ഓടി വന്നു കൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് അവർ ഇങ്ങനെ അഭിനയിക്കുന്നത്. 70 വയസ്സ് കഴിഞ്ഞ മമ്മൂട്ടി ഇനിയും കൊച്ചു പെൺകുട്ടികളുടെ ഒപ്പം ഡാൻസ് ചെയ്ത് അഭിനയിക്കു എന്ന് പറഞ്ഞാൽ അത് അംഗീകരിക്കുന്ന കാര്യമല്ല.

തമിഴ്നാട്ടിൽ ഒക്കെ പലതരത്തിലുമുള്ള സിനിമകൾ നടക്കുന്നുണ്ട്. എന്നാൽ തമിഴ്നാട്ടിലെ ആളുകളുടെ സംസ്കാരമല്ല നമ്മുടെ. തമിഴ്നാട്ടിൽ സെ ക് സ് റാണിമാർക്ക് അമ്പലം ഉണ്ടാക്കിക്കൊടുക്കുന്ന സംസ്കാരമാണ് ഉള്ളത്. കുശബുവിന് വേണ്ടി അവിടെ അമ്പലം നിർമിച്ചിട്ടുണ്ട്. നമുക്ക് ആ സംസ്കാരം ആവശ്യമില്ല. അതല്ല നമുക്ക് വേണ്ടത്. നമ്മളിവിടെ സെ സ് റാണിമാരേ അങ്ങനെ തന്നെയാണ് കാണുന്നത്. ആരാധന ഉണ്ടെങ്കിലും അത്ര തീവ്രമായി ഇവിടെ ആരാധന താരങ്ങളോട് ഇല്ല എന്നും പറയുന്നുണ്ട് കൊല്ലം തുളസി. ഇനിയെങ്കിലും മമ്മൂട്ടിയും മോഹൻലാലും അഭിനയം ഒന്ന് മാറ്റി പിടിക്കണമെന്നും 60 വയസ്സ് കഴിഞ്ഞാൽ അച്ഛൻ വേഷങ്ങളാണ് അഭിനയിക്കേണ്ടത് എന്നുമാണ് കൊല്ലം തുളസി പറയുന്നത്.

ഇപ്പോഴും നായകനായി മാത്രമേ അഭിനയിക്കൂ എന്ന് വാശി പിടിക്കുന്നത് ഒരു മോശം പ്രവണതയാണെന്നും. ഇവർക്ക് പുറകെ പോകുന്ന നിർമാതാക്കളും ഈ കാര്യങ്ങളെ പറ്റി ഒക്കെ ഒന്ന് മനസ്സിലാക്കുക അത്യാവശ്യമാണ് എന്നുമാണ് അദ്ദേഹം പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ വളരെ പെട്ടെന്ന് വൈറലാകുന്നുണ്ട്. ഒന്നോ രണ്ടോ സിനിമകളില് കേണലായി അഭിനയിച്ചത് കൊണ്ടാണ് മോഹൻലാലിന് കേണൽ പദവി ലഭിച്ചത്. താൻ എത്രയോ സിനിമകളിൽ മന്ത്രിയായി അഭിനയിച്ചിട്ടുണ്ട്. തനിക്ക് പദവി ലഭിച്ചിട്ടില്ല എന്നും രസകരമായ രീതിയിൽ അദ്ദേഹം പറയുന്നുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply