ഞാൻ ജോലി ചെയ്തതിന്റെ പണം വാങ്ങാൻ എനിക്ക് മടിയില്ല – കാശ് ചോദിച്ചാൽ പ്രിത്വി മിണ്ടില്ല ! പക്ഷെ ലിസ്റ്റിൻ അങ്ങനല്ല

സിനിമ മേഖലയിൽ വളരെയധികം സജീവമായിട്ടുള്ള ഒരു നടനാണ് സുരാജ് വെഞ്ഞാറമൂട്. ഇന്ന് നിരവധി മികച്ച കഥാപാത്രങ്ങളെ അനശ്വരമാക്കി കൊണ്ടാണ് സുരാജ് സിനിമയിൽ നിലനിൽക്കുന്നത്. ആദ്യകാലങ്ങളിൽ ഒരു ഹാസ്യനടനായി ആയിരുന്നു തുടക്കമെങ്കിലും മികച്ച കഥാപാത്രം റോളുകളിലേക്കും നായക റോളുകളിലേക്കും മൊക്കെ മാറുവാൻ സുരാജിന് സാധിച്ചു എന്ന് തന്നെ പറയണം. അതൊക്കെ താരത്തിന്റെ വിജയം തന്നെയായിരുന്നു. കഠിനാധ്വാനവും കഷ്ടപ്പെടാനുള്ള ഒരു മനസ്സും തന്നെയായിരുന്നു സുരാജിനെ അത്തരത്തിലുള്ള ഒരു അവസ്ഥയിലേക്ക് കൊണ്ടുചെന്നെത്തിച്ചത്.

ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ നേട്ടങ്ങൾ മാത്രമാണ് സുരാജിന് പറയാനുള്ളത്. ഒരു അഭിമുഖത്തിൽ നിർമാതാവായ ലിസ്റ്റിനെക്കുറിച്ചും പൃഥ്വിരാജിനെ കുറിച്ചുമൊക്കെ സുരാജ് പറഞ്ഞ ചില കാര്യങ്ങളാണ് ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്. വളരെ രസകരമായ രീതിയിൽ ആയിരുന്നു ഇരുവരെയും കുറിച്ച് സുരാജ് പറഞ്ഞിരുന്നത്. അവർ തന്റെ അടുത്ത സുഹൃത്തുക്കളാണ്. അതുകൊണ്ടുതന്നെ ഇവരോട് പടത്തിലെ കാശ് ചോദിക്കാൻ എന്തെങ്കിലും മടി തോന്നാറുണ്ടോ എന്നാണ് അവതാരകൻ ചോദിച്ചത്. രാജു അല്ലേ ലിസ്റ്റിന് അല്ലേ ഞാൻ എങ്ങനെയാണ് അവരോട് എന്റെ ഡേറ്റ് കൊടുത്തതിനുശേഷം പണം ചോദിക്കുന്നത് എന്ന് തോന്നാറുണ്ടോ എന്ന് ചോദിച്ചപ്പോൾ സുരാജ് മറുപടി പറഞ്ഞത് ഇങ്ങനെയാണ്.

ഞാൻ ജോലി ചെയ്യുന്നതിന് പണം ചോദിക്കാൻ എനിക്ക് അങ്ങനെ ബുദ്ധിമുട്ട് ഒന്നുമില്ല. പിന്നെ ചോദിക്കുക എന്നുള്ളത് എന്റെ കടമയാണ്. തിരിച്ചു ചെയ്യേണ്ടത് അവർക്ക് തീരുമാനിക്കാമെന്നും രസകരമായി തന്നെ പറയുന്നുണ്ടായിരുന്നു. ഈ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധനേടിയിരുന്നു. പണത്തിന്റെ കാര്യങ്ങളിലോന്നും പൃഥ്വിരാജ് ഇടപെടാറില്ല ഈ കാര്യങ്ങളൊക്കെ നോക്കുന്നത് ലിസ്റ്റിൻ ആണ് എന്നായിരുന്നു പറഞ്ഞിരുന്നത്. ഒരു സിനിമ തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെയാണ് ശ്രദ്ധിക്കുന്നത് എന്ന ചോദ്യത്തിനും വ്യക്തമായി തന്നെയായിരുന്നു സുരാജ് മറുപടി പറഞ്ഞത്.

നല്ല സിനിമകളുടെ ഭാഗമാകാൻ കഴിയുക എന്നതാണ് ഏറ്റവും മികച്ച കാര്യം. കൂടുതൽ നോക്കുന്നത് സിനിമയുടെ കഥ തന്നെയാണ്. മികച്ച രീതിയിൽ ഒരു സിനിമയുടെ ഭാഗമാകാൻ സാധിക്കണം എന്ന് തന്നെയാണ് ആഗ്രഹിക്കുന്നത് എന്നും സുരാജ് പറഞ്ഞിരുന്നു. അതുപോലെതന്നെ തനിക്ക് കാറുകളോട് ക്രെസ്‌ ഇല്ല എന്നും സുഹൃത്തുക്കൾ കളിയാക്കിയതുകൊണ്ടാണ് ഒരു ബെൻസ് കാർ പോലും വാങ്ങിയത് എന്നുമാണ് പറയുന്നത്. നീ ഇത്രയും പണം ഒക്കെ ഉണ്ടാക്കിയിട്ട് നല്ലൊരു വണ്ടി വാങ്ങി കൂടെ എന്ന് പലരും പറയുമായിരുന്നു. അതുകൊണ്ടാണ് അത്തരത്തിൽ ഉള്ള കാർ വാങ്ങിയത് എന്നും പറയുന്നുണ്ട്

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply