26 വർഷം തന്റെ ബീജം സൂക്ഷിച്ചു വെച്ചു ! 47 വയസ്സിൽ ആ ബീജം ഉപയോഗിച്ച് കുഞ്ഞു പിറന്നു – ബീജം സൂക്ഷിച്ചു വച്ചു റെക്കോർഡ് ഇട്ട വ്യക്‌തി

അമ്പരപ്പിക്കുന്ന ചില റെക്കോർഡുകൾ നമ്മൾ കേൾക്കാറുണ്ട്. അത്തരത്തിൽ 1996 – 21 വയസ്സുള്ള സമയത്താണ് പീറ്റർ ഹിക്ലിസിന് ഹോച്കിന് ലിംഫോമ എന്ന അസുഖത്തിന്റെ പിടിയിലാകുന്നത്. ഭാവിയിൽ വന്ധ്യത പ്രശ്നം ഉണ്ടാകുവാൻ സാധ്യതയുള്ള ഒരു രോഗമാണ് ഇത് എന്ന് അദ്ദേഹത്തിന് മനസ്സിലായി. ഇതിനെ തുടർന്ന് അദ്ദേഹം അന്ന് തന്നെ സ്വന്തം ബീജങ്ങൾ ശേഖരിച്ചു. ഇത് പിന്നീട് തണുപ്പിച്ച് സൂക്ഷിക്കുകയും ചെയ്തു. നീണ്ട 26 വർഷങ്ങൾക്ക് ശേഷം ആ ബീജങ്ങൾ ഉപയോഗിച്ച് പീറ്റർ ഒരു പിതാവായി മാറി. പതിറ്റാണ്ടുകൾ സൂക്ഷിച്ചുവെച്ച ബീജങ്ങളിൽ നിന്നും കുഞ്ഞുങ്ങൾ ഉണ്ടാകുമെന്ന് തെളിയിക്കുകയാണ് അദ്ദേഹം. വൈദ്യശാസ്ത്രം പോലും അമ്പരന്നുപോയ ഒരു വസ്തുതയായിരുന്നു ഇത്.

21 വയസ്സിൽ എടുത്തു സൂക്ഷിച്ച ബീജത്തിൽ നിന്നും 47 ആം വയസ്സിൽ അച്ഛനാവാൻ സാധിക്കുക എന്നു പറയുന്നത് ഒരു പ്രത്യേകത തന്നെയാണ്. വളരെ അപൂർവമായ ഒരു അനുഭവമാണ് അദ്ദേഹത്തിന് ഉണ്ടായിരിക്കുന്നത്. എന്നാൽ എല്ലാവരും ഇത് സാധ്യമാകുമോ എന്നത് ഉറപ്പില്ല. സ്വന്തം ബീജം നീണ്ട കാലഘട്ടം സൂക്ഷിച്ചുവെച്ച് പിതാവായ ഒരു റെക്കോർഡും പീറ്ററിന് സ്വന്തമായിരിക്കുകയാണ്. തന്റെ ബീജം എടുത്ത് അപ്പോൾ 10 വർഷത്തോളം മാത്രം പരമാവധി സൂക്ഷിക്കാൻ സാധിക്കുമെന്നാണ് കരുതിയിരുന്നത് എന്നായിരുന്നു അദ്ദേഹം ഇതിന് മറുപടിയായി പറഞ്ഞത്. മനുഷ്യബീജം സൂക്ഷിച്ചുവയ്ക്കുന്നതിന് കാലപരിമിതിയുണ്ട്. ഇത് പല രാജ്യങ്ങളിലും പലതാണ്.

അങ്ങനെ പരിധി നിശ്ചയിക്കുന്നതിന് വൈദ്യശാസ്ത്രപരമായി ന്യായങ്ങൾ ഇല്ലന്ന് ആയിരുന്നു. സർവകലാശാലയിലെ പ്രൊഫസർ പറഞ്ഞത് കേൾക്കുമ്പോൾ നമുക്ക് അത്ഭുതം തോന്നുമെങ്കിലും ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം സ്വന്തം രക്തത്തിൽ പിറന്ന ഒരു കുഞ്ഞ് എന്ന് പറയുന്നത് വലിയ കാര്യം തന്നെയാണ്. ഭാവിയിൽ തനിക്ക് വന്ധ്യത വന്നേക്കാം എന്ന് അനുമാനത്തിലാണ് അദ്ദേഹം ഇങ്ങനെയൊരു തീരുമാനം നടത്തിയത്. വിഡ്ഢിത്തരം അല്ലെയെന്ന് നമുക്ക് തോന്നുമെങ്കിലും.

ഇത്തരം കാര്യങ്ങൾ എത്രത്തോളം പ്രസക്തം ആകും എന്നത് ഇങ്ങനത്തെ അനുഭവങ്ങളിലൂടെയാണ് നമ്മൾ മനസ്സിലാക്കുന്നത്. തീർച്ചയായും അംഗീകരിക്കപ്പെടേണ്ട ചില കാര്യങ്ങൾ തന്നെയാണ് ഇത്. തന്റെ അസുഖം മുൻപേ തന്നെ അറിഞ്ഞ് അതിനു വേണ്ട പരിഹാരമാർഗ്ഗം കണ്ടെത്തിയ ഇദ്ദേഹം തീർച്ചയായും പ്രശംസ അർഹിക്കുന്നുണ്ട് എന്നാണ് ആളുകൾ പറയുന്നത്. സ്വന്തമായി ഒരു കുഞ്ഞു വേണമെന്ന് ആഗ്രഹിക്കാനുള്ള അവകാശം ഏതൊരാൾക്കും ഉണ്ട്. അതിനുവേണ്ട മാർഗ്ഗം കൂടിയാണ് ഇവിടെ ഇദ്ദേഹം കണ്ടെത്തിയിരിക്കുന്നത്. ഇപ്പോൾ ഈ റെക്കോർഡ് അദ്ദേഹം സ്വന്തമാക്കിയിരിക്കുകയാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply