അച്ഛൻ ആഗ്രഹിച്ചപോലെ ആയിരുന്നില്ല തന്റെ ജീവിതം എന്ന് സുജാത.

വളരെ മികച്ച ചില മനോഹരമായ ഗാനങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ള ഒരു ഗായികയാണ് സുജാത മോഹൻ. മലയാളത്തിന് അകത്തും പുറത്തും ഒക്കെയായി നിരവധി ആരാധകനിരയെ തന്നെയാണ് സുജാത സ്വന്തമാക്കിയിരിക്കുന്നത്. മനസ്സിനുള്ളിലേക്ക് ആ ഗാനത്തെ ആവാഹിക്കാൻ സാധിക്കുന്ന രീതിയിലുള്ള ശബ്ദമാണ് സുജാതയുടെ എന്നാണ് പൊതുവേ പ്രേക്ഷകരെല്ലാം തന്നെ പറയുന്നത്. പാട്ടുകാരിയായി മാറിയെങ്കിലും തന്റെ അച്ഛന്റെ ആഗ്രഹം എന്നത് മറ്റൊന്നായിരുന്നു എന്ന് വ്യക്തമായി പറയുകയാണ് ഇപ്പോൾ സുജാത. സുജാതയുടെ ആ വാക്കുകളാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്.

വനിതയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യത്തെ കുറിച്ച് വ്യക്തമായി സുജാത സംസാരിച്ചിരുന്നത്. രണ്ടു വയസ്സുള്ളപ്പോഴാണ് അച്ഛൻ മരിക്കുന്നത് തനിക്ക് സുജാത എന്ന പേരിട്ടപ്പോൾ തന്നെ അച്ഛൻ പേരിനു മുൻപിൽ ആയി ഡോക്ടർ എന്ന് എഴുതി ചേർത്തിരുന്നു എന്നും സുജാത ഓർമിക്കുന്നുണ്ട്. തന്നെ ഒരു ഡോക്ടർ ആയി കാണാൻ ആയിരുന്നു അച്ഛൻ ആഗ്രഹിച്ചിരുന്നത് എന്ന് തന്നെയാണ് സുജാത പറയുന്നത്. സുജാതയുടെ അച്ഛനും ഒരു ഡോക്ടറായിരുന്നു. അച്ഛന്റെ ആഗ്രഹങ്ങളെ ക്കുറിച്ചും സുജാത സംസാരിക്കുന്നുണ്ട്. ഈ വാക്കുകളും വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടിയിരുന്നു. എന്നെ ഒരു ഡോക്ടർ ആക്കണം എന്ന് അച്ഛൻ അന്നേ ആഗ്രഹിച്ചിരുന്നു, എന്നാൽ ഞാൻ ഇതിനെക്കുറിച്ച് അറിഞ്ഞിരുന്നില്ല.

ഞാൻ സംഗീതത്തിന്റെ വഴിയിൽ പോവുകയായിരുന്നു ചെയ്തത് എന്നും സുജാത ഓർമ്മിക്കുന്നുണ്ട്. അച്ഛൻ ഇല്ലാത്തതു കൊണ്ട് തന്നെ തന്റെ ജീവിതമെന്നത് അമ്മാവന്മാരുടെ തണലിൽ ആയിരുന്നു. ഒപ്പം ഓണവിശേഷങ്ങളെ കുറിച്ചും സുജാത പങ്കുവയ്ക്കുന്നുണ്ട്. കുട്ടിക്കാലം മുതൽ തന്നെ താൻ പാട്ടിന്റെ വഴിയിലായിരുന്നു എന്നതിനാൽ വ്യത്യസ്തമായ ഓണ വിശേഷങ്ങൾ ഒന്നും തന്നെ തനിക്ക് പറയാനില്ല എന്നും ഓണാഘോഷങ്ങളും വ്യത്യസ്തമായി ഒന്നുമില്ലായിരുന്നു എന്നുമാണ് പറയുന്നത്. ഇപ്പോൾ താൻ താമസം ചെന്നൈയിലാണ്.

എങ്കിലും ഓണം അടക്കമുള്ള എല്ലാ വിശേഷദിവസങ്ങളും കുടുംബത്തോടൊപ്പം തന്നെ ആഘോഷിക്കുവാൻ മറക്കാറില്ല എന്ന ഓർമിക്കുന്നുണ്ട് സുജാത. സുജാതയുടെ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു. സുജാതയുടെ മകൾ ശ്വേതയും പ്രേക്ഷകർക്ക് സുപരിചിതയായ ഗായിക തന്നെയാണ്. അമ്മയെ പോലെ തന്നെ അനുഗ്രഹീതയായ ഒരു കലാകാരി തന്നെയാണ് ശ്വേതയും. നിരവധി ആരാധകരാണ് ശ്വേതയ്ക്കും സിനിമ മേഖലയിലുള്ളത്. അമ്മയുടെയും മകളുടെയും ചിത്രങ്ങളും വീഡിയോകളും ഒക്കെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്യാറുണ്ട്. മകൾക്കൊപ്പം ഉള്ള സുജാതയുടെ ചിത്രങ്ങൾക്ക് താഴെ പലരും കമന്റ് ചെയ്യുന്നത് സന്തൂർ മമ്മി എന്നാണ് .

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply