മലയാളി പ്രേക്ഷകർക്കിടയിൽ നിരവധി ആരാധകരുള്ള ഒരു നടിയാണ് നയൻതാര. മലയാളത്തിലൂടെ ആയിരുന്നു തുടക്കമെങ്കിലും ഇന്ന് തമിഴ് സിനിമാലോകത്തെ ലേഡി സൂപ്പർസ്റ്റാർ ആയി നിലനിൽക്കുകയാണ് താരം. ഇന്ത്യൻ സിനിമാ ലോകം ഒന്നടങ്കം ആഘോഷിച്ച വിവാഹമായിരുന്നു നയൻതാരയുടെയും വിഘ്നേശ്വന്റെയും. വിവാഹ ശേഷം സിനിമയിൽ നിന്നും ഒക്കെ ഒരു ഇടവേള എടുത്തിരിക്കുകയാണ് നയൻതാര. താരം ഇപ്പോൾ യാത്രകളിലാണ്. ചുവപ്പ് സാരിയിൽ അതീവ സുന്ദരിയായി ഒരു എലഗന്റ് ലുക്കിൽ ആയിരുന്നു നയൻതാര വിവാഹത്തിനെത്തിയത്. രാജകീയ വിവാഹദിന ചിത്രങ്ങൾ ഒക്കെ ശ്രദ്ധ നേടുകയും ചെയ്തു.
വിവാഹ ചടങ്ങുകൾ ആമസോൺ സ്ട്രീം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതുവരെ ഇത് പുറത്തു വരികയും ചെയ്തിട്ടുണ്ട്. വിവാഹശേഷമുള്ള അവരുടെ ഹണിമൂൺ ചിത്രങ്ങൾ ഒക്കെ തന്നെ വിഘ്നേശ് ശിവൻ സ്വന്തം പേജിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. നിരവധി ആളുകളാണ് വിഘ്നേഷിന്റെ ഓരോ ചിത്രങ്ങളിലും കമന്റുകളും ആയി എത്തിയത്. വിവാഹശേഷം സാധാരണക്കാർ നേരിടുന്ന ചോദ്യം തന്നെയാണ് ഇപ്പോൾ ഇവരും നേരിട്ടു കൊണ്ടിരിക്കുന്നത്. നയൻതാര അമ്മ ആകുന്നില്ലേ എന്നതാണ് ആ ചോദ്യം.
എന്നാൽ താരം ഗർഭിണിയാണെന്നും താരത്തെ ഹോസ്പിറ്റലിൽ ആക്കി എന്നുമൊക്കെയുള്ള വാർത്തകൾ വന്നിരുന്നു. ഇപ്പോൾ അത്തരം വാർത്തകൾക്ക് മറുപടി എന്നതുപോലെ രംഗത്തെത്തിയിരിക്കുകയാണ് വിഘ്നേഷ്. ഉടൻ തന്നെ അമ്മയാകും എന്ന സൂചനയാണ് വിഘ്നേശ് ശിവൻ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. മൂന്ന് കുഞ്ഞുങ്ങൾക്കൊപ്പം ഉള്ള നയൻതാരയുടെ ഒരു ഫോട്ടോയാണ് വിഘ്നേഷ് പങ്കുവെച്ചത്. കൂടാതെ കുട്ടികളുടെ സമയം, ഭാവിയിലേക്കുള്ള പരിശീലനം എന്ന ഫോട്ടോയ്ക്ക് തലക്കെട്ട് നൽകാനും മറന്നിട്ടില്ല.
അതോടെ ഈ വാർത്ത കാട്ടുതീ പോലെ പടരുകയായിരുന്നു. നയൻസ് അമ്മയാകാൻ ഒരുങ്ങുകയാണ് എന്ന തരത്തിലാണ് വാർത്തകൾ വന്നത്. കുഞ്ഞുങ്ങൾക്കുവേണ്ടി ഇനി അധികം കാത്തിരിക്കേണ്ട ആവിശ്യമില്ലന്നും സിനിമയിൽ നിന്നും ഒക്കെ മാറി കുഞ്ഞുങ്ങളും ഒക്കെയായി ഒരു കുടുംബജീവിതം തുടങ്ങാനാണ് ഇവരുടെ തീരുമാനം എന്നുമൊക്കെ പ്രേക്ഷകർ കണ്ടെത്തിയിരിക്കുകയാണ്.
ഇനി സ്വന്തം നിർമ്മാണക്കമ്പനിയ്ക്ക് വേണ്ടിയുള്ള ചിത്രങ്ങളിൽ ആയിരിക്കും താൻ അഭിനയിക്കുന്നതെന്ന് വിവാഹശേഷം നയൻതാര പറഞ്ഞിരുന്നു. അതോടൊപ്പം തന്നെ ഇന്റിമേറ്റ് സീനുകൾ ഒഴിവാക്കുമെന്നും താരം വിവാഹശേഷം ഒരു പ്രഖ്യാപനം നടത്തിയിരുന്നു. ഇരുവരും ഇപ്പോൾ വിദേശരാജ്യത്ത് ആണ് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. നയൻതാര സോഷ്യൽ മാധ്യമങ്ങളിൽ ഒന്നും അത്ര സജീവ സാന്നിധ്യം അല്ല എങ്കിലും, വിഘ്നേശ് സോഷ്യൽ മീഡിയയിൽ സജീവമാണ്. ഓരോ വിശേഷങ്ങളും പ്രേക്ഷകരെ അറിയിക്കുന്നത് വിഘ്നേശ് തന്നെയാണ്.