ദിൽഷയ്ക്ക് ഒപ്പം പടത്തിൽ അഭിനയിക്കുമോ എന്ന് ചോദ്യം- തീർത്തു പറഞ്ഞു റോബിൻ ! ഒരിക്കലും ഇതുപോലൊരു മറുപടി പ്രതീക്ഷിച്ചില്ലെന്നു ആരാധകർ

ബിഗ്ബോസ് റിയാലിറ്റി ഷോ ആളുകളെ സ്വാധീനിക്കുന്നത് പല രീതിയിൽ ആണ്. ബിഗ്ബോസ് റിയാലിറ്റി ഷോയിലൂടെ വളരെയധികം ശ്രദ്ധ നേടിയിട്ടുള്ള ഒരു വ്യക്തിയാണ് റോബിൻ രാധാകൃഷ്ണൻ. ഒരുപക്ഷേ ഇതുവരെയുള്ള സീസണുകളിൽ ബിഗ് ബോസിൽ പങ്കെടുത്ത മത്സരാർത്ഥികൾ എല്ലാം തന്നെ ആഗ്രഹിച്ച ഒരു വലിയ വിജയമായിരിക്കും ഇന്ന് റോബിൻ രാധാകൃഷ്ണൻ സ്വന്തമായിട്ടുള്ളത്. കഴിഞ്ഞ നാല് സീസണുകളിലും ഒരു മത്സരാർത്ഥികൾക്കും അവകാശപ്പെടാൻ സാധിക്കാത്ത ഒരു വിജയമായിരുന്നു റോബിനെ തേടിയെത്തിയിരിക്കുന്നത്. പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് തന്നെയായിരുന്നു റോബിൻ രാധാകൃഷ്ണൻ കയറിയിരുന്നത്. ഇപ്പോൾ സിനിമയിലേക്ക് അവസരം ലഭിച്ചിരിക്കുകയാണ്.

ഇപ്പോൾ റോബിന്റെ പുതിയൊരു അഭിമുഖമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ആരതിമായുള്ള റോബിന്റെ അഭിമുഖം വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മാധ്യമങ്ങളിൽ ട്രെന്റിങ്ങിൽ എത്തിയതായിരുന്നു. ഇപ്പോൾ വീണ്ടും അഭിമുഖത്തിന്റെ രണ്ടാം ഭാഗമാണ് പുറത്തുവന്നിരിക്കുന്നത്. അഭിമുഖത്തിലും രസകരമായ ചില മറുപടികളും ചോദ്യങ്ങളും ഒക്കെ കാണാൻ സാധിക്കും. ദിൽഷയെ കുറിച്ചും ബ്ലെസ്സിലിയെ കുറിച്ചും ഒക്കെയാണ് റോബിൻ സംസാരിക്കുന്നത്. ബ്ലെസ്സിലിക്ക് എതിരെ വീഡിയോ ചെയ്യാനുണ്ടായ സാഹചര്യത്തെ കുറിച്ചും റോബിൻ പറയുന്നുണ്ട്. ഞാൻ ഒരിക്കലും ന്യായീകരിക്കുന്നില്ല. ഞാൻ ചെയ്തത് തെറ്റാണെന്ന് എനിക്ക് 100% ഉറപ്പാണ്. ഏറ്റവും മോശപ്പെട്ട സ്വഭാവം എന്നത് എന്റെ ദേഷ്യമാണ്. അതുകൊണ്ടുതന്നെയാണ് ഞാൻ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തായതും. മത്സരത്തിൽ എനിക്ക് ഒരു ദേഷ്യം വന്ന നിമിഷം ആയിരുന്നു അത്.

വാഹനാപകടത്തിൽ മരണപ്പെട്ട അഞ്ജലിയുടെ കുടുംബത്തിനോട് ബോളിവുഡ് താരം ഷാരൂഖാൻ ചെയ്തത് കണ്ടോ

ആ സമയത്താണ് ഞാൻ അങ്ങനെ ഒരു വീഡിയോ ചെയ്തത്. ഞാൻ അതിനുശേഷം ബ്ലസിലിയോട് സംസാരിക്കണം എന്ന് പറഞ്ഞു ഇൻസ്റ്റയിൽ ഒരു മെസ്സേജ് അയച്ചിരുന്നു. ആരാണ് ബ്ലെസ്സിലിയോടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് മാനേജ് ചെയ്യുന്നത് എന്ന് എനിക്ക് അറിയില്ല. എന്നാലും ഞാൻ മെസ്സേജ് അയച്ചിട്ടുണ്ട് ഇതുവരെ മറുപടി വന്നിട്ടില്ല. ടോം ചോദിച്ചത് ദിൽഷ നായികയായി ഒരു സിനിമയിൽ നായകനായി അഭിനയിക്കാൻ വിളിച്ചാൽ റോബിൻ എത്തുമോ എന്നായിരുന്നു. അത് കൃത്യമായി തന്നെ റോബിൻ മറുപടി പറഞ്ഞു. ഞാൻ അതിനു സമ്മതിക്കില്ല എന്നായിരുന്നു റോബിന്റെ മറുപടി. എന്താണ് അങ്ങനെ പറഞ്ഞത് എന്ന് ടോം ചോദിച്ചപ്പോൾ അതിന് കാരണം എനിക്കറിയില്ല. ഞാൻ ചിലപ്പോൾ ദിൽഷയുടെ ഒപ്പം അഭിനയിക്കാൻ വരില്ല എന്നാണ് റോബിൻ പറഞ്ഞത്.

ദിൽഷ നോ പറയുകയാണെങ്കിൽ ഞാൻ സന്യാസിയായി ജീവിതം അവസാനിപ്പിക്കാൻ ഒന്നും പോകുന്നില്ല. ഞാൻ തുടർന്ന് ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ ശ്രമിക്കുകയെ ഉള്ളൂ എന്ന് ഒക്കെ റോബിൻ പറയുന്നുണ്ടായിരുന്നു. ഇതിനു താഴെ വന്ന കമന്റുകൾ ഈ അഭിമുഖത്തിൽ റോബിൻ നേരത്തെ തന്നെ ദിൽഷയുടെ തീരുമാനം അറിഞ്ഞിട്ട് ഉണ്ടായിരുന്നോ എന്നതാണ് കാരണം. ഈ അഭിമുഖത്തിന് ആദ്യത്തെ വാർത്ത പുറത്ത് വന്ന സമയത്ത് റോബിൻ ദിൽഷയുമായി നല്ല സൗഹൃദത്തിലാണ് എന്ന രീതിയിലായിരുന്നു എത്തിയത്. എന്നാൽ മൂന്നാമത്തെ പാർട്ടിയിൽ ദിൽഷയെ തള്ളിപ്പറയുന്ന റോബിനെ ആണ് കാണുന്നത്. അതുകൊണ്ടുതന്നെ ഇത് വീണ്ടും റീ ക്രിയേറ്റ് ചെയ്ത ഒരു അഭിമുഖം ആണോ എന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ടായിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply