ഇന്ന് യുവതാരങ്ങൾക്ക് ഇടയിൽ വളരെയധികം ആരാധകരുള്ള ഒരു താരമാണ് പൃഥ്വിരാജ് സുകുമാരൻ. ആ ആരാധകനിരക്ക് കാരണം പൃഥ്വിരാജിന്റെ ശക്തമായ നിലപാടുകൾ കൂടിയാണ്. പല കാര്യങ്ങളിലും പ്രത്യേക അഭിപ്രായം പറയുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ താരങ്ങളുടെ ഉയർന്ന പ്രതിഫലം മലയാള സിനിമയ്ക്ക് വലിയ ബാധ്യത സൃഷ്ടിക്കുന്നു എന്ന ഫിലിം ചേമ്പറിന്റെ വിമർശനത്തിന് പ്രതികരണവുമായി എത്തിയിരിക്കുകയാണ് പൃഥ്വിരാജ്. ഒരു നടന്റെ പ്രതിഫലം കൂടുതൽ ആണെന്ന് തോന്നിയാൽ അയാളെ വെച്ച് സിനിമ ചെയ്യേണ്ടതില്ലെന്ന് നിർമാതാക്കൾക്ക് തീരുമാനിക്കാം എന്നാണ് പൃഥ്വിരാജ് പറയുന്നത്.
നിർമ്മാണത്തിൽ പങ്കാളികളാകുന്നതാണ് പലപ്പോഴും നല്ലതെന്ന് തനിക്ക് തോന്നിയിട്ടുണ്ട് എന്നും പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു. പ്രതിഫലം കൂടുതൽ ആണെന്ന് തോന്നുകയാണെങ്കിൽ അയാളെ വച്ച് സിനിമ ചെയ്യേണ്ട എന്ന് തീരുമാനിച്ചാൽ മതി. നിർമാണത്തിൽ പങ്കാളിയാക്കിയാൽ അത് നല്ലതാണ്. സിനിമ വിജയിച്ചാലും പരാജയപ്പെട്ടാലും അതിനനുസരിച്ച് പ്രതിഫലം നൽകുക. ഞാൻ പരമാവധി സിനിമകൾ അങ്ങനെയാണ് ചെയ്യാറ്. നടിമാർക്കും നടന്മാർക്കും തുല്യവേതനം നൽകുന്നതിനെക്കുറിച്ചും പൃഥ്വിരാജ് പ്രതികരിച്ചിരുന്നു. സ്ത്രീകൾക്ക് തുല്യ വേതനത്തിനുള്ള അർഹത ഉണ്ട്. എന്നാൽ അതിൽ ഒരു പ്രധാനപ്പെട്ട കാര്യമുണ്ട്. ഞാൻ രാവൻ എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ എനിക്കും ഐശ്വര്യ റായിയും ലഭിച്ചത് ഒരേ പ്രതിഫലം അല്ല.
എനിക്ക് കുറവാണ് ലഭിച്ചത്. താരമൂല്യമാണ് പ്രതിഫലം തീരുമാനിക്കുന്നത്. ഒരു നടൻ അല്ലെങ്കിൽ നടി അവരുടെ സാന്നിധ്യം സിനിമയ്ക്ക് എത്രത്തോളം ഗുണം ചെയ്യും എന്നതാണ് ഇവിടെ പരിഗണിക്കുന്നത്. നടീനടന്മാരും അങ്ങനെയാണ് ചോദിക്കുന്നത്. മലയാളത്തിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടി മഞ്ജു വാര്യരാണ് എന്നാണ് എന്റെ അറിവ്. മഞ്ജുവും ഒരു പുതുമുഖ നടനും ഒരുമിച്ച് അഭിനയിക്കുന്നത് എങ്കിൽ മഞ്ജുവിന് ആയിരിക്കും കൂടുതൽ പ്രതിഫലം നൽകുക എന്നും പൃഥ്വിരാജ് പറയുന്നുണ്ടായിരുന്നു. താരസംഘടനയായ അമ്മയുടെ മീറ്റിങ്ങിന് വിജയ് ബാബു പങ്കെടുത്തതിനെ കുറിച്ച് ചോദിച്ചപ്പോൾ അതിനെക്കുറിച്ച് തനിക്ക് ഒന്നും പറയാനില്ല എന്നാണ് പൃഥ്വിരാജ് പറഞ്ഞത്. അമ്മയുടെ യോഗത്തിൽ പങ്കെടുത്തിരുന്നില്ല താൻ.
അതിന്റെ പ്രവർത്തന രീതികളെ കുറിച്ചും തനിക്ക് അറിയില്ല എന്നും പൃഥ്വിരാജ് പറഞ്ഞു. വളരെ പെട്ടെന്ന് അദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധനേടിയിരുന്നു. സ്ത്രീകൾക്ക് വേണ്ടി പലപ്പോഴും വ്യക്തമായി തന്നെ സംസാരിക്കുന്ന ഒരു വ്യക്തിയാണ് പൃഥ്വിരാജ്. സ്ത്രീകളെ മോശക്കാരായി ചിത്രീകരിക്കുന്ന സിനിമകളൊന്നും തന്നെ താൻ ചെയ്യില്ല എന്നും പൃഥ്വിരാജ് പറഞ്ഞിട്ടുണ്ടായിരുന്നു.