ഒന്നരക്കോടിയുടെയും രണ്ടരകോടിയുടെയും വണ്ടികളിൽ യാത്ര ചെയ്തു ആർഭാട ജീവിതം ! എന്നിട്ടും എന്തിനു ഈ ചെയ്തി പാവങ്ങളോട്

കഴിഞ്ഞ ദിവസമായിരുന്നു വലിയതോതിൽ തന്നെ ഒരു വാർത്ത സോഷ്യൽ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത്. റിമി ടോമി, ലാൽ, വിജയ് യേശുദാസ് തുടങ്ങിയ നടന്മാർക്കെതിരെ ഗണേശൻ പറഞ്ഞ വാക്ക് ആയിരുന്നു അതിന് കാരണമായത്. ഓൺലൈൻ പരസ്യങ്ങളിൽ അഭിനയിക്കുന്നു എന്നും ഇത് ശരിയായ നടപടിയായി തോന്നുന്നില്ല എന്നുമായിരുന്നു അഭിപ്രായപ്പെട്ടത്. ഈ അഭിപ്രായത്തിന് തുടർന്ന് പലരും ഗണേശനെ അനുകൂലിച്ച് തന്നെയായിരുന്നു എത്തിയത്. ഇത്തരം പരസ്യങ്ങളിൽ അഭിനയിക്കുന്നത് നിർത്തണമെന്നും ഗണേശൻ ആവശ്യപ്പെട്ടിരുന്നു.

ഇതിനെ സംബന്ധിച്ച് ഇപ്പോൾ മനോജ് മനു എക്സൽ എന്ന ഒരു വ്യക്തി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ച് കുറിപ്പാണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. മനോജിന്റെ കുറിപ്പ് വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തു. മനോജ് ഇതിനെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്. ഒന്നരക്കോടി രൂപയുടെ മെഴ്സിഡസ് ബെൻസിലാണ് റിമി ടോമിയുടെ സഞ്ചാരം. സംവിധായകനും നടനുമായ ലാൽ വർഷങ്ങളായി സിനിമയിൽ ഉണ്ടെങ്കിലും ഒരു നേരം കഴിയണം എന്നുണ്ടെങ്കിൽ വളരെ ബുദ്ധിമുട്ടി ആണ് കഴിയുന്നത് എന്നാണ് പറയുന്നത്. യേശുദാസിന് പാട്ട് കുറവായതുകൊണ്ട് മകൻ വിജയും അമ്പലപ്പറമ്പിൽ ഗാനമേള നടത്തിയാണ് ജീവിക്കുന്നത്. അതുകൊണ്ടാണ് അവർ സമൂഹനന്മയെ കരുതി നാട്ടുകാരെ റമ്മി കളിപ്പിച്ച് ജീവിക്കുന്നത്. പരസ്യത്തിൽ അഭിനയിക്കാനുള്ള പ്രേരണയും ഇതുതന്നെയാണ്.

ഇരുപതോളം സാധാരണക്കാർ ആ ത്മ ഹ ത്യ ചെയ്യുകയും ആയിരക്കണക്കിന് സാധാരണക്കാരനെ കടക്കെണിയിൽ ആക്കുകയും ചെയ്ത റമ്മികളിക്ക് പരസ്യം കൊടുക്കാൽ ഇവന്മാർക്ക് നാണമില്ലേ. കേരളത്തിലെ യുവതി യുവാക്കളെ ഓൺലൈൻ റമ്മി കാണിച്ച് ലക്ഷങ്ങൾ നേടാം എന്ന് പ്രചരിപ്പിക്കുന്ന സെലിബ്രേറ്റികൾ ഒരു കാര്യം ഓർക്കണം. നിങ്ങൾ ചെയ്യുന്ന ഈ പാപം അത്ര ചെറുതല്ല. എത്രയോ കുടുംബങ്ങളെയാണ് നിങ്ങൾ കാരണം വഴിയാധാരമാക്കുന്നത്. എത്രയോ യുവതിയുവാക്കൾ കോടികൾ നഷ്ടപ്പെട്ട സ്വയം ജീവനൊടുക്കി. പരസ്യങ്ങൾ വേണ്ട എന്നല്ല പറയുന്നത്.

ഇത്തരം സാമൂഹ്യദ്രോഹപരമായ പരസ്യങ്ങൾ ഇനിയെങ്കിലും നിങ്ങൾക്കൊന്നും മാറ്റിക്കൂടെ..റമ്മികളി കാരണം ഉണ്ടായ ലക്ഷക്കണക്കിന് നഷ്ടങ്ങളിൽ മനംനൊന്ത് കഴിഞ്ഞദിവസം ഏഷ്യാനെറ്റ് ക്യാമറാമാൻ സാജൻ കൂടിയാണ് ജീവത്യാഗം ചെയ്തത്. നിങ്ങൾ ജനദ്രോഹം അല്ലാതെ മറ്റു പരസ്യങ്ങളിൽ കൂടി പണം സമ്പാദിക്കണം എന്നാണ് അപേക്ഷിക്കുന്നത് എന്നും പറയുന്നുണ്ടായിരുന്നു ഈ കുറിപ്പിൽ. വളരെ പെട്ടെന്ന് തന്നെ ഈ കുറിപ്പ് ശ്രദ്ധ നേടുകയും ചെയ്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply