നമ്മുടെ രാജ്യത്ത് എല്ലാവരെയും ഞെട്ടിച്ച ഒരു അപ്ഡേറ്റ് ആയിരുന്നു നോട്ട് നിരോധനം എന്നു പറഞ്ഞത്. ഒരു ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് നോട്ടുകൾ പിൻവലിക്കുകയാണ് എന്ന് പറഞ്ഞത്. എന്നാൽ ഈ നോട്ട് നിരോധനത്തിന്റെ മറ്റൊരു വശം l ഇപ്പോൾ നമ്മളെ തേടി വീണ്ടും വന്നിരിക്കുകയാണ്. അതെന്താണെന്നല്ലേ ഈ നോട്ട് നിരോധനം വീണ്ടും എത്തിയിരിക്കുന്നു. 2000 രൂപ നോട്ടുകൾ പൂർണ്ണമായും പിൻവലിച്ചു എന്ന വാർത്തയാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത് .
നിലവിലുള്ള നോട്ടുകൾക്ക് സെപ്റ്റംബർ 30 വരെ മൂല്യമുണ്ടാകും. അതിനുശേഷം 2000 രൂപ നോട്ടുകൾക്ക് മൂല്യമുണ്ടായിരിക്കില്ല എന്നാണ് മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത്. ഈ തീരുമാനം റിസർവ് ബാങ്കിന്റെ ആണ്. എന്തിൻറെ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ ഒരു തീരുമാനം എടുത്തത് എന്നത് ഇപ്പോഴും വ്യക്തമല്ല. ഒരുപക്ഷേ കള്ളനോട്ടുകൾ കൂടുതൽ വർദ്ധിക്കുന്ന സാഹചര്യത്തിൽ ആയിരിക്കാം ഇത്തരമൊരു തീരുമാനത്തിലേക്ക് റിസർവ് ബാങ്ക് എത്തിയത്. ഈ സാഹചര്യത്തിൽ ചിലപ്പോൾ ആയിരം രൂപ നോട്ടുകൾ തിരികെ വരുകയോ അല്ലെങ്കിൽ 2000 രൂപ നോട്ടുകൾ തന്നെ മറ്റൊരു രീതിയിൽ പുറത്തുവരികയും ആയിരിക്കാം ചെയ്യുക .
2000 രൂപ നോട്ടുകൾ നിലവിൽ കയ്യിലുള്ളവർക്ക് ഇത് സെപ്റ്റംബർ 30 വരെ ഉപയോഗിക്കാനുള്ള അനുമതിയും റിസർവ് ബാങ്ക് നൽകിയിട്ടുണ്ട്. അതിനുശേഷം ആയിരിക്കും പൂർണ്ണമായും ഇത് പിൻവലിക്കപ്പെടുന്നത്. നോട്ടുകൾ പിൻവലിക്കുമ്പോൾ 10 നോട്ടുകൾ വച്ചാണ് ബാങ്കിൽ നിന്നും പിൻവലിക്കാൻ സാധിക്കുന്നത് എന്നും മനസ്സിലാകുന്നുണ്ട്. ഒറ്റത്തവണ ബാങ്കിൽ നിന്നും മാറ്റിയെടുക്കാൻ ആവുക 2000 രൂപയുടെ പരമാവധി 10 നോട്ടുകൾ ആണ്. യാതൊരു മുന്നറിയിപ്പുമില്ലാതെ ഇപ്പോൾ ഇത്തരത്തിലുള്ള ഒരു തീരുമാനം രംഗത്ത് വന്നതിന്റെ പിന്നിലുള്ള ഉദ്ദേശം കള്ളപ്പണം കണ്ടുപിടിക്കുക എന്നത് തന്നെയായിരിക്കാം എന്ന് നമുക്ക് അനുമാനിക്കാം.
സെപ്റ്റംബർ 30 നുള്ളിൽ ബാങ്കിൽ നിന്നും 10 നോട്ടുകൾ വെച്ച് മാത്രം പിൻവലിക്കാൻ സാധിക്കുന്ന സാഹചര്യത്തിൽ നിരവധി ആളുകൾക്ക് പണം നഷ്ടം ഉണ്ടാകും എന്ന് തന്നെയാണ് മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത് . യാതൊരു മുന്നറിയിപ്പുമില്ലാത്ത ഈ തീരുമാനം എല്ലാവരെയും അമ്പരപ്പിൽ ആഴ്ത്തിയിരിക്കുകയാണ്. നിലവിലുള്ള നോട്ടുകൾക്ക് സെപ്റ്റംബർ 30 വരെ മൂല്യം ഉണ്ടായിരിക്കും എന്ന് പറയുന്നത് വലിയൊരു ആശ്വാസമാണെങ്കിൽ പോലും സെപ്റ്റംബർ 30 വരെ ഇത് പ്രാവർത്തികമാകുമോ എന്ന ഒരു സംശയം നമ്മളിലും നിലനിൽക്കും.