പഴയിടത്തിന്റെ വെജ്നാണ് എന്നാലും പ്രശ്നം – സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയേറ്റ് വീണ്ടും മരണം !

കാസർഗോഡ് തലക്ലായിലെ അഞ്ജുശ്രീ പാർവതി എന്ന 19 വയസ്സുകാരിയാണ് കുഴി മന്തി കഴിച്ചതോടെ ശാരീരിക അസ്വാസ്ഥ്യങ്ങൾ നേരിട്ട് ഒടുവിൽ മരണത്തിന് കീഴടങ്ങിയത്. അടുത്തിടെ നിരവധി ഹോട്ടലുകൾ ആയിരുന്നു പഴകിയ ഭക്ഷണം വിൽക്കുന്നതിന് ഭക്ഷ്യസുരക്ഷാവകുപ്പ് പൂട്ടിച്ചത്. കാസർഗോഡ് അൽ റൊമാൻസിയ എന്ന ഹോട്ടലിൽ നിന്നും ഹോം ഡെലിവറി വരുത്തിച്ച കുഴിമന്തി കഴിച്ചതോടെയാണ് അഞ്ജുശ്രീ പാർവതിക്ക് ശാരീരിക അസ്വസ്ഥതകൾ ആരംഭിച്ചത്.

ഇതോടെ പുതുവത്സരം ആരംഭിച്ചത് മുതൽ ആശുപത്രിയിൽ കഴിയുകയായിരുന്നു പെൺകുട്ടി. ജനുവരി ഒന്നു മുതൽ കാസർകോടുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ അഞ്ജുശ്രീ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മംഗലാപുരത്തേക്ക് മാറുകയായിരുന്നു. എങ്കിലും പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുക്കൾ മേൽപ്പറമ്പ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

പുതുവർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ട് ആയിരുന്നു ഹോം ഡെലിവറി വഴി പെൺകുട്ടി കുഴി മന്തി വാങ്ങിയത്. എന്നാൽ ഭക്ഷണം കഴിച്ച പെൺകുട്ടിക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ ആരോഗ്യ നില വഷളായതിനെ തുടർന്ന് മംഗലാപുരത്തേക്ക് മാറ്റിയെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. നിരവധി പേർക്ക് ഭക്ഷ്യ വിഷബാധ ഏറ്റിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ മെയ് മാസത്തിലും കാസർഗോഡ് ഭക്ഷ്യവിഷബാധയേറ്റ് മരണം സംഭവിച്ചിരുന്നു. 16 വയസ്സുകാരിയായ ദേവനന്ദ എന്ന സ്കൂൾ വിദ്യാർത്ഥിനിയുടെ മരണം കേരളക്കരയെ ഒരുപാട് വേദനയിലാഴ്ത്തിയിരുന്നു. ജനുവരി ഒന്നിന് കുഴിമന്തി ഓർഡർ ചെയ്ത അഞ്ജുശ്രീക്ക് ഭക്ഷണം കഴിച്ചത് മുതൽ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മംഗലാപുരത്ത് പെൺകുട്ടിയെ ചികിത്സിച്ച ആശുപത്രി അധികൃതർ സംഭവത്തിൽ യാതൊരു സ്ഥിരീകരണം നൽകിയിട്ടില്ലെങ്കിലും കാസർഗോഡ് പെൺകുട്ടിയെ ചികിത്സിച്ച ആശുപത്രിയിൽ നിന്ന് ഭക്ഷ്യവിഷബാധ ആണ് പെൺകുട്ടി അവശ നിലയിൽ ആകാൻ കാരണം എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അടുത്തിടെ കോട്ടയത്ത് ഭക്ഷ്യ വിഷബാധയേറ്റ് നഴ്‌സ് മരിച്ചതിനെത്തുടർന്ന് സംസ്ഥാനത്ത് വ്യാപകമായി പരിശോധന നടത്തുന്നതിനിടയിലാണ് വീണ്ടും ഒരു മരണം സംഭവിച്ചിരിക്കുന്നത്.

പഴകിയ ഭക്ഷണങ്ങൾ വിൽക്കുന്നതിന് ഇതിനു മുൻപും ഒരുപാട് ഹോട്ടലുകൾ അടച്ചുപൂട്ടിയിട്ട് ഉണ്ടെങ്കിലും രണ്ടുമൂന്നു ആഴ്ചകൾക്കുള്ളിൽ ആ വാർത്തകൾ കെട്ടടങ്ങി പൂർവ്വാധികം ശക്തിയോടെ അതേ ഹോട്ടലുകൾ ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ തുറന്നു പ്രവർത്തിക്കും. സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷ വകുപ്പിലെ സംവിധാനങ്ങളിലെ പാളിച്ചകൾ ചൂണ്ടിക്കാണിച്ച് ഇതിനു മുമ്പും ഒരുപാട് വിമർശനങ്ങളും പ്രതിഷേധങ്ങളും നടന്നിട്ടുണ്ടെങ്കിലും ഇന്നും ഭക്ഷ്യവിഷബാധയേറ്റ മരണങ്ങൾ തുടർന്ന് കൊണ്ടേയിരിക്കുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply